കൊഴിക്കോട് കല്ലായി വട്ടാംപൊയിൽ റെയിൽവേ ഗേറ്റിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് സാബിത്ത് (21), സിയാദ് അലി (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച വൈകീട്ട് ആറു മണിയോടെയായിരു ന്നു അപകടം.
കല്ലായി ഭാഗത്തേക്ക് പോയ ഇവരുടെ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ ഒരാളെ പി.വി.എസ്. ആശുപത്രിയിലും രണ്ടാ മത്തെ ആളെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
































