കോട്ടയം: ‘പൗരധ്വനി’ ഗ്രൂപ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായിരുന്ന അനുജൻ അത്തിക്കയം (86) അന്തരിച്ചു. 1958ൽ ആരംഭിച്ച പൗരധ്വനി ദിനപത്രം, വാരിക, ആരോഗ്യ ശാസ്ത്രം മാസിക, ബാലകേരളം മാസിക തുടങ്ങിയവയുടെ ചീഫ് എഡിറ്റർ ആയിരുന്നു. ഭാര്യ: കറുകപ്പടി ഗാർഡൻസിൽ സാറാമ്മ കുര്യൻ. മക്കൾ: അനിത അനിൽ കണ്ടത്തിൽ, ജിജോ സാമുവൽ അനിയൻ, ബിജു നൈനാൻ (ദുബൈ.) മരുമക്കൾ: എബ്രഹാം ജോൺ കണ്ടത്തിൽ, അഡ്വ. അൻജു യോയാക്കി, ലിൻഡ ഗ്രോണോവിക്. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിന് കോട്ടയം വാരിശ്ശേരി ചാണ്ടീസ് ലവണ്ടർ ഫ്ലാറ്റിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് 2.30ന് കല്ലുങ്കത്ര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

































