പ്രശസ്ത ബംഗാളി ചലച്ചിത്രകാരനും സംവിധായകനുമായ ഗൗതം ഹൽദർ (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ രബീന്ദ്രനാഥ ടാഗോറിന്റെ ‘രക്ത കരബി’ ഉൾപ്പെടെ എൺപതോളം സ്റ്റേജ് നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ബൊഹോമാൻ, അലിനാംഗരേൻ ഗോലോക്ദണ്ഡ, ആലേയ എന്നിവയാണ് ശ്രദ്ധേയ സിനിമകൾ. 2003ൽ വിദ്യാ ബാലനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘ഭാലോ തേക്കോ’ ആണ് ആദ്യചിത്രം. ഗൗതം ഹൽദറിന്റെ നിര്യാണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.































