ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തലയ്ക്ക് ഗുരുതര പരിക്ക്. എങ്ങനെയാണ് പരിക്കേറ്റതെന്ന് പാർട്ടി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വീട്ടിൽ വെച്ചാണ് പരിക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ മമതയെ അഭിഷേക് ബാനർജി ആശുപത്രിയിൽ എത്തിച്ചു

എസ്എസ്കെഎം ആശുപത്രിയിലാണ് മമത ചികിത്സയിൽ കഴിയുന്നത്. അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് ആണ് വിവരം പങ്കുവെച്ച് എത്തിയത്. നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും മുഖത്ത് രക്തവുമായി ആശുപത്രി കിടക്കയിൽ കിടക്കുന്ന മമത ബാനർജിയെ ചിത്രത്തിൽ കാണാം
കഴിഞ്ഞ വർഷം ജൂണിൽ മോശം കാലാവസ്ഥയെ തുടർന്ന് സിലിഗുരിക്ക് സമീപമുള്ള സെവോക്ക് എയർബേസിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കുന്നതിനിടെ മമത ബാനർജിയുടെ കാലിന് പരിക്കേറ്റിരുന്നു . ഇടത് കാൽമുട്ട് ജോയിൻ്റിനും ഇടത് ഹിപ് ജോയിൻ്റിനും ലിഗമെന്റിനും പരിക്കേറ്റു.































