ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുകുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള, ദക്ഷിണേഷ്യൻ വിഷയങ്ങൾ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. പരസ്പര സഹകരണം, ചൈനയിൽ നിന്നും നേരിടുന്ന വെല്ലുവിളികൾ എന്നിവയും ഇരുവരും ചർച്ച ചെയ്തുകഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച
ജി20 ഉച്ചകോടി നടത്തിപ്പിൽ ഇന്ത്യ കാട്ടിയ സംഘാടക മികവിനെ ഭൂട്ടാൻ രാജാവ് പ്രശംസിച്ചു. സംയുക്ത പ്രസ്താവനയുടെ പ്രസക്തിയും പ്രസ്താവന പ്രസാതവന പുറപ്പെടുവിക്കാൻ ഇന്ത്യ നടത്തിയ ഇടപെടലും അദ്ദേഹം എടുത്തുപറഞ്ഞു. ഉച്ചകോടിയിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദമാകുകയും താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്തതിനെയും വാങ്ചു പ്രധാനമന്ത്രിയെ പ്രശംസിച്ചു
ഏപ്രിൽ 23 ന് നടന്ന കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനങ്ങൾ പ്രാവർത്തികമാക്കിയതിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു. . പരസ്പര ബഹുമാനവും സഹകരണവും ഊട്ടുയുറപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ബന്ധം കൂടുതൽ ശക്തമാക്കാനും മോദി- വാങ്ചു കൂടുക്കാഴ്ചയിൽ ധാരണയായി. വ്യാപാര ബന്ധം ശക്തമാക്കാനും ചരക്കുകൈമാറ്റം സുഖമമാക്കാൻ അതിർത്തിയിലെ അടിസ്ഥാന സൗകര്യംവികസിപ്പിക്കുന്നത്…സംബന്ധിച്ചും ചർച്ച ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം ഇന്ത്യ നൽകുന്ന സഹായത്തിന് ഭൂട്ടാൻ രാജാവ് നന്ദി അറിയിച്ചതായും വാർത്താ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

































