അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിന് വ്യക്‌തമായ നിലപാടുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ “ഇതൊക്കെ ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങൾ അല്ലേ. ഒരു ക്ഷേത്രനിർമാണത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. ബിജെപിയുടെ ഒരു കെണിയിലും വീഴാൻ പോകുന്നില്ല. ഞങ്ങളെ പെടുത്താൻ ബിജെപിക്ക് എങ്ങനെയാ കഴിയുന്നത്? കോൺഗ്രസിന് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്.”- കെ.സി. വേണുഗോപാൽ പറഞ്ഞു.
പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് എഐസിസിയാണ് തീരുമാനം പറയേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാൽ കെപിസിസി പ്രസിഡൻ്റ് പറഞ്ഞത് അദ്ദേഹത്തിനോട് തന്നെ ചോദിക്കു എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് കെ.സി.വേണുഗോപാലിൻ്റെ മറുപടി
































