കൊച്ചി : കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം എൽ ഡി എഫിലേക്ക് കൂറുമാറി പ്രസിഡന്റ് തെരഞ്ഞടുപ്പിൽ LDF ന് അനുകൂലമായി വോട്ട് ചെയ്ത സുനിൽ ശ്രദ്ധേയത്തിന്റെ തെരഞ്ഞെടുപ്പ് അംഗത്വം ഹൈക്കോടതി അസാധുവാക്കി. കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ സുജിത്ത് ശ്രീരംഗം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ വിധി.കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുകയും പിന്നീട് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയുമായിരുന്നു.
കൂറുമാറ്റ നിയമപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സുജിത്ത് നൽകിയ ഹർജി കമ്മീഷൻ തള്ളുകയും നിയമാനുസരണമാകുന്ന രീതിയിലല്ല വിപ്പ് നൽകിയിരുന്നുതെന്നും അതിന് തെളിവ് ഇല്ലെന്നും പറഞ്ഞാണ് കമ്മീഷൻ തള്ളിയത് . തുടർന്ന് വീണ്ടും സുജിത്ത് ശ്രീരംഗം ഹൈക്കോടതിയിൽ ഹർജി നൽകുകയും വീണ്ടും പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നത് ആകുന്നു. കമ്മീഷനിൽ നിന്ന് അനുകൂലമായ വിധി ഉണ്ടാകാത്തതിനെ തുടർന്ന് നൽകിയ ഹർജിയിലാണ് ഇപ്പോഴത്തെ വിധി.
































