കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ‘രാജ്യത്തിനുവേണ്ടി രാഹുൽ ഗാന്ധി മരിച്ചു’ എന്ന പരാമർശത്തെ പരിഹസിച്ച് ബിജെപി. പിതാവ് രാജീവ് ഗാന്ധിയെ പരാമർശിക്കുന്നതിനിടെയാണ് നാക്ക് വാഴുതി രാഹുൽ ഗാന്ധിയുടെ പേര് വന്നത്. ഈ പരാമർശത്തിനെതിരെയാണ് ബിജെപിയുടെ പരിഹാസം.
“രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കൾ ഈ രാജ്യത്തിന്റെ ഐക്യത്തിനായി ജീവൻ സമർപ്പിച്ചു.” എന്നതായിരുന്നു ഖാർഗെയുടെ പരാമർശം. വേദിയിരിക്കുന്നവരിൽ ഒരാൾ ഉടൻ തന്നെ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഖാർഗെ സ്വയം തിരുത്തി.
“ഞാൻ മാപ്പ് ചോദിക്കുന്നു. ഞാൻ തെറ്റായി പറഞ്ഞു രാഹുൽ ഗാന്ധി അല്ല, രാജീവ് ഗാന്ധി രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി ജീവൻ നൽകി. കോൺഗ്രസിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ നേതാക്കളുണ്ട്, ബിജെപിയിൽ ജീവനെടുക്കുന്ന നേതാക്കളുമുണ്ട്.”- മല്ലികാർജുൻ ഖാർഗെ പറഞ്ഞു.































