പത്തു വയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രതിക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതായും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതി പറഞ്ഞു. ശിക്ഷാ വിധി ഉച്ചയോടെ പ്രഖ്യാപിക്കും
2021 മാർച്ച് 22നാണ് വൈഗയെ സനു മോഹൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മുട്ടാർ പുഴയിൽ ഉപേക്ഷിച്ചത്. പണം കൊടുക്കാനുള്ളവരെ കബളിപ്പിക്കാനാണ് മകളെ കൊലപ്പെടുത്തിയതെന്നും ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു പദ്ധതിയെന്നും സനു മോഹൻ കുറ്റസമ്മതം നടത്തിയിരുന്നു. ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് അമ്മാവനെ കാണാക്കാൻ എന്നു പറഞ്ഞാണ് സനു മോഹൻ കുട്ടിയെ കൊണ്ടു വന്നത്
പിന്നീട് എറണാകുളം കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ എത്തിച്ച് കുട്ടിക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കിതിനു ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പുഴയിൽ ഉപേക്ഷിച്ചതിനു ശേഷം ഗോവ, കോയമ്പത്തൂർ, മൂകാംബിക തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു. പിന്നീട് കർണാടക പൊലീസിന്‍റെ സഹായത്തോടെ കർണാടകയിൽ നിന്നാണ് പ്രതിയെ പിടി കൂടിയത്.

































