കൊച്ചി: തൃശൂർ മെഡിക്കൽ കോളജ് റാഗിംഗ് കേസിൽ ഉൾപ്പെട്ട വിദ്യാർഥികൾ നൽകിയ മുൻകൂർജാമ്യ ഹർജി ഹൈക്കോടതി മേയ് 27ന് പരിഗണിക്കാൻ മാറ്റി
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യാർഥികൾക്കെതിരേ ചുമത്തിയിട്ടു ള്ളതെങ്കിലും മറ്റ് ഗൗരവ കുറ്റങ്ങളുണ്ടായിട്ടുണ്ടോയെന്ന് അറിയിക്കാൻ സർക്കാരിന് നിർദേശം നൽകിയ ജസ്റ്റീസ് സി.എസ്. ഡയസ് ഹർജി മാറ്റുകയായിരുന്നു. വിദ്യാർഥികൾ തമ്മിലുള്ള കേസ് ഒത്തുതീർപ്പാക്കിയെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
എംബിബിഎസ് വിദ്യാർഥികളായ കപിൽ ഗാർഗ്, പീയൂഷ് ഗൺപത്, ജൈനു ൽ അബ്ദീൻ, പ്രതീക് വിത്തൽ, ഖുശ്‌വന്ത്, അനുപം യാദവ്, ഗോവിന്ദ്കുമാർ ജോഗൽ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
കഴിഞ്ഞ ഏപ്രിൽ 18ന് വോളിബോൾ കളിക്കിടെ പ്രതികൾ ജൂണിയർ വിദ്യാർഥികളായ ഹർഷവർധൻ പാണ്ഡേ, വൈഭവി ഭരദ്വാജ് എന്നിവരെ ആക്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണു കേസ്

































