തിരുവനന്തപുരം : ക്രൈം പത്രാധിപർ നന്ദകുമാറിൻ്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, അഗ്നിശമന രക്ഷാസേന ഡിജിപി കെ പത്മകുമാർ, മുൻ എംഎൽഎ ശോഭന ജോർജ് എന്നിവർക്കെതിരെ മോഷണ കുറ്റമടക്കം ചുമത്തി കേസെടുത്ത് കോടതി 2010ൽ നൽകിയ പരാതിയിൽ 14-ാം വർഷമാണ് കോടതി കേസെടുത്തത്. മേയ് 31 ന് ഹാജരാകാൻ നിർദേശിച്ച് പ്രതികൾക്ക് കോടതി സമൻസ് അയച്ചു അന്തരിച്ച ഐപിഎസ് ഉദ്യോഗസ്‌ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതിയാണ്.
ശോഭന ജോർജിൻ്റെ പരാതിയിൽ 1999 ജൂൺ 30ന് നന്ദകുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തിലെ പരാതിയിലാണ് നടപടി ശോഭന ജോർജിനെതിരെ വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാൻ 5 ലക്ഷം ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിനാൽ നന്ദകുമാർ വാർത്ത പ്രസിദ്ധീകരിച്ചെന്നുമുള്ള ശോഭന ജോർജിന്റെ പരാതിയിലായിരുന്നു അന്നത്തെ അറസ്‌റ്റ്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സ്വാധീനത്തിലാണ് അറസ്‌റ്റ് നടന്നതെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.

































