കൊച്ചി: ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന സുധാകരന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ഇ.പിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനാക്കുറ്റമാണ് സുധാകരനെതിരേ ചുമത്തിയിരുന്നത്. വലിയതുറ പോലീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൻ്റെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് 2016ൽ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണ തടയണമെന്നും തന്നെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നു മായിരുന്നു ആവശ്യം. 1995 ഏപ്രിൽ 12ന് പാർട്ടി കോൺഗ്രസിന് ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇ.പിയെ ട്രെയിനിൽവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

































