തിരുവനന്തപുരം: എഐസിസി നിർദേശം വരാത്തതിനെത്തുടർന്ന് കെപിസി സി അധ്യക്ഷ പദവിയിലേക്ക് കെ. സുധാകരൻ തിരിച്ചെത്തിയില്ല. ശനിയാഴ്ച്‌ച വീണ്ടും ചുമതലയേൽക്കുമെന്നായിരുന്നു അറിയിപ്പ്.
എന്നാൽ എഐസിസി നിർദേശം വന്നില്ല. ഇതുവരെ ആക്ടിംഗ് പ്രസിഡൻ്റായി എം.എം.ഹസൻ തന്നെ തുടരും. ഹൈക്കമാൻഡ് നിർദേശത്തിന് കാത്തിരിക്കാനാണ് എഐസിസി നിർദേശിച്ചത്.
തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഹസൻ തുടങ്ങട്ടെയെന്ന നിർദേശിക്കാനുള്ള സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു

































