വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുർ റസാഖിന്റെ മകന് സിനാന് (17) ആണ് മരിച്ചത്. പ്രദേശവാസിയുടെ കൃഷിയിടത്തില്‍നിന്നാണ് സംഭവം.
സിനാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശംനാദ് (17) ഇതേ വൈദ്യുത വേലിയില്‍ നിന്ന് വൈദ്യുതാഘമേറ്റ് പരുക്കോടെ കോഴിക്കോട് മെഡികല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാട്ടു പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഇരുവര്‍ക്കും വൈദ്യുതാഘമേറ്റത്.
ഒരു വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നാണ് സംഭവം. സിനാന്റെ മൃതദേഹം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.































