കണ്ണൂർ: വിവാദങ്ങൾക്കിടെ ഒരേ വേദിയിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും, തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലാണ് ഇരുവരും കണ്ടുമുട്ടിയത്.
ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞാണ് ഇരുവരും പിരിഞ്ഞത്. ബിജെപിയിലേക്ക് പോകാൻ ഇ.പി. ജയരാജൻ ചർച്ച നടത്തിയെന്ന സുധാകരൻ്റെ ആരോപണത്തിനു പിന്നാലെയാണ് ഇ.പി. വിവാദം ആളിക്കത്തിയത്.
തുടർന്ന് സുധാകരൻ പറഞ്ഞത് ശരിവച്ച് ജാവദേക്കറെ കണ്ടെന്ന് ജയരാജനും സമ്മതിച്ചിരുന്നു. വരും ദിവസങ്ങളിൽ ചേരുന്ന സംസ്ഥാന യോഗത്തിൽ അടക്കം സിപിഎം ഈ വിഷയം ചർച്ച ചെയ്യും. ജയരാജനെതിരേ പാർട്ടി നടപടിയെടുക്കാനും സാധ്യതയുണ്ട്.

































