മദ്യനയം മാറ്റാൻ കൈക്കൂലി നൽകണമെന്ന ബാർ ഉടമയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളിധരൻ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. കോടികൾ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തിൽ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. ബാർ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി അറിഞ്ഞാണ്. സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം. കേരള സർക്കാറിന് കിഴിലുള്ള ഒരു ഏജൻസിയും നിഷ്‌പക്ഷ അന്വേഷണം നടത്തില്ലെന്ന് വി മുരളീധരൻ ചൂണ്ടിക്കാട്ടി

































