ഗുണ്ടാനേതാക്കളുടെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എം.ജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദേശം നൽകി ആലപ്പുഴ ക്രൈം ഡിറ്റാച്ച്‌മെൻ്റ് ഡിവൈഎസ്‌പിയാണ് എം.ജി സാബു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവിനെതിരെ നടപടി ഡിവൈഎസ്‌പിക്കൊപ്പം മറ്റ് രണ്ടു പൊലീസുകാരെക്കൂടി വിരുന്നിൽ പങ്കെടുത്തതിന് സസ്പെൻഡ് ചെയ്തിട്ടുണ്ട്
എം.ജി.സാബുവും പൊലീസുകാരും ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ അങ്കമാലിയിലെ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിൻ്റെ വീട്ടിലെത്തുകയായിരുന്നു. ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കുന്നതിനിടെ ആയിരുന്നു അപ്രതീക്ഷിതമായി അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.

































