കോഴിക്കോട് ഒരാൾക്ക് കൂടി നിപ
കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. 24കാരനായ ആരോഗ്യ പ്രവർത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് ഇയാൾ.
നിപ വൈറസ് സ്ഥിരീകരിച്ചതോടെ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും (14-09-2023,15-09-2023) അവധിയാണ്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി, മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14-09-2023,15-09-2023) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.































