ഗസ്സയിൽ ആക്രമണം തുടരുന്ന ഇസ്രായേലിനെതിരെ വിമർശനവുമായി അമേരിക്ക. ഗസ്സയിൽ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്രായേലിന്റെ പിന്തുണ നഷ്ടപ്പെടാൻ തുടങ്ങിയെന്ന് യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. തീവ്രചിന്താഗതിയുള്ള സർക്കാറിനെ ബിന്യമിൻ നെതന്യാഹു മാറ്റേണ്ടതുണ്ടെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
അമേരിക്ക തങ്ങൾക്കൊപ്പമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ആവർത്തിച്ചതിനു പിന്നാലെയാണ്, വാഷിങ്ടണിൽ നടന്ന ധനസമാഹരണ പരിപാടിയിൽ ബൈഡന്റെ പ്രസ്താവന. ഗസ്സയിൽ വെടിനിർത്തലിന് അന്താരാഷ്ട്രതലത്തിൽ ആവശ്യമുയരവെ, കൂടുതൽ ഒറ്റപ്പെടുന്ന സ്ഥിതി ആയതോടെയാണ് നയംമാറുന്ന സൂചന നൽകി യു.എസ് പ്രസിഡൻറിന്റെ പരാമർശം
എന്നാൽ, ഉടനൊന്നും യുദ്ധം അവസാനിപ്പിക്കാൻ തയാറല്ലെന്നാണ് ഇസ്രായേൽ പറയുന്നത്. വാർത്ത ഏ ജൻസിയായ അസോസിയേറ്റഡ് പ്രസിനോട് സംസാരിക്കവേ, യുദ്ധം എന്ന് അവസാനിക്കുമെന്ന് കൃത്യമാ യി പറയാൻ ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് തയാറായില്ല. നിലവിലെ കരയുദ്ധവും വ്യോമാക മണവും ആഴ്‌ചകൾ തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തുടർന്നുള്ള സൈനിക നടപടികൾ മാസങ്ങളോ ളം തുടർന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൻ്റെ അടുത്തഘട്ടം തീവ്രത കുറഞ്ഞ രീതിയിൽ പ്ര ധാന ചെറുത്തുനിൽപ് കേന്ദ്രങ്ങളിൽ മാത്രമായി ചുരുക്കും.































