വാഷിംഗ്ടൺ ഡിസി അമേരിക്കയിൽ ജോലിസ്ഥലത്തുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. പെൻസിൽവാനിയയിലെ ചെസ്റ്ററിലാണ് സംഭവം.
അക്രമിയെ അറസ്റ്റ് ചെയ്തെന്ന് ചെസ്റ്റർ പോലീസ് കമ്മീഷണർ സ്റ്റീവൻ ഗ്രെ റ്റ്സ്‌കി അറിയിച്ചു. ഡെലവെയർ കൗണ്ടി ലിനനിലാണ് വെടിവെപ്പ് നടന്നതെ അഡെലവെയർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ജാക്ക് സ്റ്റോർസ്റ്റം പറഞ്ഞു.
തോക്കുമായി ജോലിസ്ഥലത്തെത്തിയ അക്രമി സഹപ്രവർത്തകർക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് സ്‌റ്റോൾസ്റ്റൈമർ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്‌തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

































