നാലു സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നു സംസ്ഥാനങ്ങളിൽ ബി.ജെ.പി അവരുടെ കരുത്ത് തെളിയിക്കുക തന്നെ ചെയ്തു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ബി.ജെ.പി പിടിച്ചെടുത്തപ്പോൾ തെലങ്കാന മാത്രമാണ് കോൺഗ്രസിന് ലഭിച്ച ഏക സംസ്ഥാനം. 2024 – ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഇപ്പോൾ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ബി. ജെ.പിയുടെ തുടർഭരണത്തിനുള്ള ചുവടുവെപ്പായി ബി.ജെ.പി കാണുന്നു.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ.പി യുടെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടക കോൺഗ്രസിനെ തുണച്ചപ്പോൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതേ രീതിയിലുള്ള തരംഗം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.
വീണ്ടും ദക്ഷിണേന്ത്യയിൽ തെലുങ്കാനയാണ് അവരെ തുണച്ചത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ കരുത്ത് നരേന്ദ്രമോദി തന്നെയാണ്. രാമക്ഷേത്ര വിഷയങ്ങളിൽ അവർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും ചെയ്തു.വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിൽ അവർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ജനങ്ങൾ ഉൾക്കൊണ്ടു എന്നതാണ് സത്യം. പുതിയതായി രൂപീകരിക്കപ്പെട്ട പ്രതിപക്ഷ ഐക്യ നിരയുടെ ഇന്ത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഫലം അവർക്ക് നെട്ടൽ ഉളവാക്കുന്നു. 2018-ലെ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ 88 സീറ്റ് വൻ ഭൂരിപക്ഷമായിരുന്ന ബി. ആർ.എസ് ഇത്തവണ 40 സീറ്റിൽ ഒതുങ്ങി.അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം 7 ബി ജെ പി 8 സി പി ഐ 1 സീറ്റിലും ഒതുങ്ങേണ്ടതായി വന്നു. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ വൻ പ്രചരണങ്ങളും മറ്റുമാണ് മുന്നണികൾ നടത്തിയത്. വൻ രീതിയിലുള്ള വാഗ്ദാനങ്ങളും നൽകിയെങ്കിലും കാര്യമായ ഒന്നും തന്നെ ജനങ്ങൾക്കിടയിൽ ചലനങ്ങളുണ്ടാക്കുവാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് കഴിഞ്ഞില്ല.
തെലങ്കാനയിൽ മിന്നുന്ന വിജയമാണ് കോൺഗ്രസ് നേടിയത് 63 സീറ്റ്, അധികാരത്തിലുള്ള ബി.ആർ.എസ്നെയും തെലങ്കാനയിൽ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങളും ഇവിടെ കാര്യമായി എറിച്ചില്ല. ഇപ്പോൾ നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി പ്രവർത്തകർ ക്കിടയിൽ രാജ്യത്ത് ആവേശമുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവർ ഭരിച്ചിരുന്ന രണ്ട് സംസ്ഥാനങ്ങൾ നഷ്ടമായി. ഇവിടെ ബി.ജെ.പി ഭരണം പിടിച്ചെടുക്കുകയും ചെയ്തു. കോൺഗ്രസ് ഭരിച്ച രണ്ടു സംസ്ഥാനങ്ങളിൽ തുടർ ഭരണത്തിനുള്ള ഒരു സാധ്യതയും അവർക്കുണ്ടായില്ല.നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഈ മൂന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജയം ബിജെപിക്ക് ഗുണം ചെയ്യും































