ആലുവയിലെ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസാഫക് ആലത്തിന് കോടതി ഇന്ന് നൽകിയ വധശിക്ഷ ഇയാൾ ചെയ്ത കുറ്റകൃത്യത്തിന് അർഹിക്കുന്നതാണ്. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു .കൊടും കുറ്റവാളിയായ ആലത്തിന് അർഹിക്കുന്ന ശിക്ഷയാണ് കോടതി ഇന്ന് ഉറപ്പു വരുത്തിയത്. പ്രതിക്ക് എതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയിൽ തെളിഞ്ഞിരുന്നു. ഇയാൾ മുമ്പ് സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പ് അർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി കോടതി ശിക്ഷ അനുവദിച്ചത് .താൻ ചെയ്യ്ത കുറ്റം അതി ക്രൂരവും നിന്ദ്യവുമാണന് കരുതുവാനോ മാനസാന്തരപ്പെടുവാനോ കുറ്റവാളി തയ്യാറായില്ല. വീടിനു സമീപം കളിച്ചുക്കൊണ്ടിരുന്ന കുട്ടിയെ കാണാതായത് 2023 ജൂലൈ 28 വൈകുന്നേരം 3 മണിയോടാണ്. വൈകിട്ട് 3.30 ന് ആലുവയിൽ ബസ്സ് ഇറങ്ങിയ കുറ്റവാളി കുട്ടിയുമായി മാർക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്ത് പോവുകയും വൈകുന്നേരം 3.45 ഓടു കൂടി കുട്ടിയെ കാണാനില്ല എന്ന് അറിഞ്ഞ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടങ്ങിയ വൈകുന്നേരം 5 മണിയോടു കൂടി പോലീസ് കുട്ടിയുടെ വീട്ടിൽ എത്തി സമീപത്തുള്ള സി.സി.ടി.വി കാമറകൾ പരിശോധിച്ച് അന്വേഷണം തുടങ്ങുകയും കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കുറ്റവാളി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങിയ ഇയാളെ രാത്രി 9 മണിയോടുകൂടി പോലീസ് തിരിച്ചറിയുകയും ചെയ്യ്തിരുന്നു

സെപ്റ്റംബർ 1 വെള്ളിയാഴ്ച കുറ്റകൃത്യം നടന്ന് മുപ്പത്തിയഞ്ച് ദിവസം കൊണ്ട് പോലീസ് എറണാകുളം അഡീഷണൽ സെക്ഷൻ കോടതിയിൽ 645 പേജുള്ള കുറ്റകൃത്യം സമർപ്പിച്ച് കുറ്റാന്വേഷണത്തിൽ ചരിത്രം തിരുത്തി. ഒക്ടോബർ നാലിനാണ് കേസിന് വിചാരണ തുടങ്ങിയത്. പ്രതിക്ക് എതിരെ ചുമത്തിയ 16 കുറ്റങ്ങളായിരുന്നു. 26 ദിവസത്തെ വിചാരണയ്ക്ക് പിന്നാലെ നവംബർ 4 ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് അർഹിക്കുന്ന ശിക്ഷ നൽകുകയും മാപ്പ് അർഹിക്കാത്ത കുറ്റകൃത്യം ചെയ്ത കുറ്റവാളിക്ക് കോടതി വധശിക്ഷ വിധിക്കപ്പെടുകയും ചെയ്തു. പ്രോസിക്യൂഷന്റെ അതിവേഗത്തിലുള്ള പ്രവർത്തന മികവാണ് ഈ കേസിൽ അതിവേഗം കുറ്റവാളിക്ക് മാതൃകാപരമാകുന്ന ശിക്ഷ വാങ്ങി കൊടുക്കുവാൻ കഴിഞ്ഞത്. ഇത്തരം കുറ്റവാളികൾ ഇനിയും ഈ സമൂഹത്തിൽ ഉണ്ടാവരുത് . ഹൈക്കോടതിലും സുപ്രീംകോടതിയിലും ഇനിയും കുറ്റവാളിക്ക്അപ്പീൽ അവകാശങ്ങൾ ഉണ്ട്. മേൽ കോടതികൾ കീഴ്ക്കോടതി നൽകപ്പെട്ട ശിക്ഷ ശരിവയ്ക്കുമെന്ന് നമുക്ക് കരുതാം കാരണം ഇനി മേലിൽ ഇത്തരം കുറ്റവാളികൾ സമൂഹത്തിൽ ഉണ്ടാവാതെയിരിക്കട്ടെ .

































