ഒരു പകലും രാത്രിയും തിരച്ചിൽ നടത്തിയിട്ടും നടൻ സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല. ഇന്നലെ രാത്രി കൊച്ചിയിലെ ചില ഹോട്ടലുകളിലും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. യുവ നടിയെ പീഡിപ്പിച്ച കേസിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയതോടെയാണ് അറസ്റ്റിനുള്ള നീക്കം പൊലീസ് ആരംഭിച്ചത്.
സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യത്തിനായി സിദ്ദിഖ് ഇന്ന് അപേക്ഷ നൽകിയേക്കും. മുൻകൂർ ജാമ്യത്തിനായിഅഭിഭാഷകരുമായി ബന്ധുക്കൾ ചർച്ച നടത്തുന്നുണ്ട്.സുപ്രീംകോടതി വിധി വന്നശേഷം കീഴടങ്ങുന്നതിൽ തീരുമാനമെടുക്കാമെന്നാണ് നടന്റെ നിലപാടെന്നറിയുന്നു.

































