തൃശൂർ: ലഹരിയുമായി ആസാം സ്വദേശി തൃശൂരിൽ പിടിയിൽ. ആസാമിലെ നാഗോൺ ജില്ലയിലെ ബാർപേട്ട സ്വദേശിയായ മുക്‌സിദുൽ അലം (24) ആണ് പിടിയിലായത്. ഇയാളിൽനിന്നും ബ്രൗൺഷുഗറും കഞ്ചാവുമാണ് പിടികൂടിയത്.
പെരിങ്ങാവ് പ്രദേശങ്ങളിൽ വ്യാപകമായി ലഹരി വിൽപ്പന നടക്കുന്നു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ വിയ്യൂർ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പ്രതിക്ക് മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂർ പോലീസ് സ്റ്റേഷനിൽ കേസുണ്ട്

































