കാക്കനാട്: വില്‍പനക്കായി എത്തിച്ച രാസലഹരിയുമായി യുവാവിനെ പൊലീസ് പിടികൂടി. ചേർത്തല പട്ടണക്കാട് ഗോകുലം വീട്ടില്‍ ജി.ബി. ഗോകുലിനെയാണ് (28) അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി യോദ്ധാവ് സ്ക്വഡും തൃക്കാക്കര പോലീസും ചേർന്ന് കാക്കനാട് കൊല്ലംകുടിമുകൾ റോഡിലുള്ള ഡയമൻഡ് ഇൻ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് 37.19 ഗ്രാം എം.ഡി.എം.എയുമായി ഗോകുൽ പിടിയിലായത്. ബംഗളുരുവിൽനിന്ന് മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഗോകുല്‍. ഇൻഫോപാർക്ക് ഭാഗത്തെ ഐ.ടി മേഖലയിൽ ജോലിചെയ്ത് വരുന്നവർക്കിടയിൽ വിൽപനക്കായാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.






























