ഗാസിയാബാദ്: ഉത്തർപ്രദേശിൽ യുവാവിനെ കൊന്ന് മൃതദേഹം അഴുക്കു ചാലിൽ തള്ളിയ രണ്ടുപേർ അറസ്റ്റിൽ. തിബ്ര ഗ്രാമത്തിലാണ് സംഭവം.
മീററ്റ് സ്വദേശി ദീൻ മുഹമ്മദ് (24) ആണ് കൊല്ലപ്പെട്ടത്. മേയ് 15 ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് മൊഹമ്മദിൻ്റെ പിതാവ് മേയ് 16 ന് മോദിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിൽ ദീൻ മുഹമ്മദിൻ്റെ രണ്ട് സുഹൃത്തുക്കളായ താജ് മുഹമ്മ ദ് (20), പുനീത് ഗോസൈൻ (20) എന്നിവരെ തിബ്രയിൽ നിന്നും അറസ്റ്റ് ചെയ്തതായി ഡിസിപി റൂറൽ വിവേക് ചന്ദ്യാദവ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ നികിത് ഗുജ്ജാർ (21), തുഷാർ (21) എന്നിങ്ങനെ രണ്ട് പേർക്ക് കൂടി കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇവർ മൊഴി നൽകി. താജ് മുഹമ്മദിനെയും പുനീത് ഗോസൈനെയും ജയിലിലേക്ക് അയച്ചതായും ഇവരുടെ രണ്ട് കൂട്ടാളികളായ നികിത് ഗുജ്ജറും തുഷാറും ഇപ്പോഴും ഒളിവിലാണെന്നും ഡിസിപി അറിയിച്ചു.

































