തെലുങ്കാനയിൽ മോഷണക്കുറ്റം ആരോപിച്ച് ഗോത്ര വനിതയ്ക്ക് നേരെ ബന്ധുക്കളുടെ ആക്രമണം. നാഗർകുർണൂലിൽ ആണ് സംഭവം. സംഭവത്തിൽ യുവതിയുടെ സഹോദരിയും സഹോദരീഭർത്താവുമടക്കം നാല് പേർ അറസ്റ്റിലായി.
ചെഞ്ചു എന്ന ഗോത്ര വിഭാഗത്തിൽ പെട്ട സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. പരസ്യമായി വിചാരണ ചെയ്തതിന് ശേഷം യുവതിയെ ഒരു സംഘമാളുകൾ ആക്രമിക്കുകയായിരുന്നു.
യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടി വിതറിയ ശേഷം ക്രൂരമായി മർദിച്ചു. ഇവരുടെ സാരിയിൽ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റു. ജൂൺ ആദ്യമാസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

































