പെരിന്തല്‍മണ്ണ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് പുളിങ്ങാഴിയില് അജ്മലിനെയാണ് (42)പെരിന്തല്‍മണ്ണ എസ്.ഐ ഫിലിപ്പും സീനിയര്‍ സി.പി.ഒ സജിയും ചേര്‍ന്ന് പിടികൂടിയത്. മോഷണക്കേസുകളിലും മോഷ്ടിച്ച ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുകയും ചെയ്ത കേസുകളിലും പ്രതിയാണ്. പെരിന്തല്‍മണ്ണ, മഞ്ചേരി, മണ്ണാര്‍ക്കാട് സ്റ്റേഷനുകളിലെ രണ്ടുവീതം കേസുകളിൽ പൊലീസ് അന്വേഷിച്ചിരുന്നയാളാണ് അജ്മലെന്ന് പൊലീസ് അറിയിച്ചു.

































