മാന്നാർ ഇരമത്തൂർ കലാ കൊലക്കേസിലെ മൂന്ന് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറ് ദിവസത്തേക്കാണ് പ്രതികളെ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. കൊലപാതകം തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കുമേൽ ചുമത്തിയിട്ടുണ്ട്.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. കലയെ കൊലപ്പെടുത്താനായി കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണണമെന്ന് കസ്റ്റഡി അപേക്ഷയിൽ പോലീസ് പറയുന്നു.
2009 ൽ വലിയ പെരുമ്പുഴ പാലത്തിൽ വച്ചാണ് കലയെ കൊലപ്പെടുത്തിയത്. കൊല ആയുധം ഉപയോഗിച്ചാണോ നടത്തിയതെന്ന് സംശയിക്കുന്നു. തുടർന്ന് ഭർ ത്താവ് അനിൽ ബന്ധുക്കളായ സഹപ്രവർത്തകർക്കൊപ്പം മൃതദേഹം മറവു ചെയ്‌തു. പ്രിതികൾ കേസിലെ തെളിവുകൾ നശിപ്പിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു.

കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്ന് പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനിൽകുമാർ ഇസ്രയേലിൽ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കു വാനുള്ള ശ്രമങ്ങളും നടത്തിവരികയാണ്.
































