കൊച്ചി: മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച എയർ ഹോസ്റ്റസ് പിടിയിൽ. കോൽക്കത്ത സ്വദേശിയായ സുരഭി ഖത്തൂൺ ആണ് കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽ റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റിന്റെ പിടിയിലായത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്‌കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിൽ എത്തിയത്. 960 ഗ്രാം സ്വർണമാണ് പരിശോധനയിൽ ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തത്.
പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഇവരെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത സുരഭിയെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡിആർ ഐ വൃത്തങ്ങൾ അറിയിച്ചു.

































