കണ്ണൂർ ബാറിൽ മദ്യപിച്ച് ബിൽ തുകയായി കള്ളനോട്ട് നൽകിയ യുവാവ് അറസ്റ്റിൽ പയ്യന്നൂർ കണ്ടോത്ത് സ്വദേശി എം.എ. ഷിജു (36) വിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞദിവസം വൈകുന്നേരം നഗരത്തിലെ ഒരു ബാറിൽ മദ്യപിച്ചതിന് ശേഷം ബിൽ തുക നൽകുന്നതിനായി 500 രൂപയുടെ കള്ളനോട്ടുകൾ ബിൽ ഫോൾഡറിനകത്ത് വച്ച് നൽകുകയായിരുന്നു.
പണം ഫോൾഡറിനകത്ത് വച്ച ഉടനെ ഷിജു ബാറിൽ നിന്ന് കടന്നു. ഇതിൽ സംശയം തോന്നി പരിശോധിച്ചതിൽ നോട്ടുകൾ വ്യാജമാണെന്ന് മനസിലായി. തുടർന്ന് അധികൃതർ ടൗൺ പോലീസിൽ പരാതി നൽക്കുകയായിരുന്നു.

































