ന്യൂഡൽഹി: പ്രമുഖ യൂട്യൂബർ സ്വാതി ഗോദര കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌ത നിലയിൽ. ഡൽഹിയിൽ മുഖർജി നഗറിൽ വാടകയ്ക്ക് താ മസിച്ചിരുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് സ്വാതി മരിച്ചത് സംഭവത്തിൽ യുവതിയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലായതാണ് വിവരം.
സംഭവം നടന്ന സമയം ഈ സുഹൃത്ത് യുവതിയുടെ മുറിയിലുണ്ടായിരുന്നു. സംഭവത്തിൽ മറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.

































