വൈപ്പിൻ: വ്യാജ സ്വർണം പണയംവെച്ച് 3,60,00 രൂപ തട്ടിയ കേസിൽ ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
ഇടുക്കി ഉടുമ്പൻചോല ചെമ്മണ്ണാർ കിഴക്കേക്കറ്റ് വീട്ടിൽ ടിജോ തോമസ് (34), ഉടുമ്പൻചോല തെങ്ങുപുലിയിൽ സ്റ്റെഫാൻ ആന്റോ (ബിലാൽ -35) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മുരിക്കുംപാടത്തെ പണമിടപാട് സ്ഥാപനത്തിലാണ് മൂന്നു പ്രാവശ്യമായി വ്യാജ സ്വർണം പണയംവെച്ച് പണംതട്ടിയത്. സംഘത്തിൽ കൂടുതൽപേർ പങ്കാളികളായിട്ടുണ്ടോയെന്നും ഇവർ സമാന കുറ്റങ്ങൾ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിച്ചു വരുന്നു. ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, എസ്.ഐ അഖിൽ വിജയകുമാർ, എ.എസ്.ഐ സി.എ. ഷാഹിർ, എസ്.സി.പി.ഒ ഗിരിജ വല്ലഭൻ, സി.പി.ഒമാരായ സ്വരാബ്, ശ്രീകാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.































