നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. എടവനക്കാട് ഇല്ലത്തുപടി ഭാഗത്ത് പാലക്കൽ വീട്ടിൽ ജിത്തൂസിനെയാണ് (23) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. ഞാറക്കൽ, മുനമ്പം പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. പ്രണവ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയായിരുന്നു. അഖിൽ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മുനമ്പം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

































