തിരുവനന്തപുരം: ഐഎസ്ആർഒയിൽ ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയിൽ. തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തിൽ ജി. മുരുകനെയാണ് വലിയമല പോലീസ് പിടികൂടിയത്.
കരാർ വ്യവസ്ഥയിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഇയാൾ നിരവധിയാളുകളിൽ നിന്ന് പണം വാങ്ങുകയായിരുന്നു. പണം നൽകിയവർക്ക് ജോലി കിട്ടാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുരുകൻ പിടിയിലാകു ന്നത്.






























