മട്ടാഞ്ചേരി നസ്രത്ത് ഹോളി ക്രോസ് നഗർ സ്വദേശി എം. എ. സനമോൾ (31), പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് അറസ്റ്റിലായത്.
2022 മേയ് മുതൽ 2025 ഒക്ടോബർ വരെ സ്ഥാപനത്തിലെ ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ, പ്രതിദിനം ക്യാഷ് കൗണ്ടറിൽ നിന്ന് തുക കവരുകയും ഇത് കൂട്ടുപ്രതിയായ രഞ്ജുവിന് കൈമാറുകയുമായിരുന്നു. തുടർന്ന് ഈ പണം രഞ്ജുവിന്റെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയായിരുന്നു ഇരുവരുടെയും രീതി.
തട്ടിപ്പിൽ സംശയം തോന്നിയ സൂപ്പർമാർക്കറ്റ് ഉടമ ഇരുവരെയും നിരീക്ഷണത്തിലാക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. വിവരമറിഞ്ഞ സനമോൾ ഉടൻ തന്നെ വിദേശത്തേക്ക് കടന്നു. ഇതിനെത്തുടർന്ന് പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാൽ നേപ്പാൾ വഴിയാണ് സനമോൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. ജീവനക്കാരി കൊച്ചിയിൽ തിരിച്ചെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തോപ്പുംപടി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തോപ്പുംപടി പോലീസ് ഇൻസ്പെക്ടർ കെ. പി. ആനന്ദ്, എസ്.ഐ. അനീഷ് രമേശ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്. സുധീഷ്, സിജു വർഗീസ്, സിവിൽ പോലീസ് ഓഫീസർ ടി. ജെ. ജോസഫ്, വനിതാ സിവിൽ പോലീസ് ഓഫീസർ പി. പ്രിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
































