ദിവസങ്ങളോളം ഉള്ള തുടർച്ചയായ വർധനവിന് ശേഷം സ്വർണവില ഇന്നലെയും ഇന്നുമായി കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 320 രൂപ കുറഞ്ഞു. ഇപ്പോൾ ഒരു ഗ്രാം സ്വർണത്തിന് വില 5745 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,960 രൂപയുമായി. രണ്ട് ദിവസം കൊണ്ട് 1120 രൂപയാണ് ഇടിഞ്ഞത്.
കഴിഞ്ഞ പത്ത് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 1600 രൂപ വരെ സ്വർണ്ണവില ഉയർന്നിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 5785 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് 46,280 രൂപയും. അത് സ്വർണവിലയിലെ സർവകാല റെക്കോർഡാണ്.
22 കാരറ്റ് സ്വർണത്തിന്റെ വില
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5745 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6267 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6267 രൂപയുമാണ്.
Silver Price Today: വെള്ളി വില
വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 40 പൈസ കുറഞ്ഞ് വില 81 രൂപയിലേക്കെത്തി. ഒരു പവൻ വെള്ളിയുടെ വില 648 രൂപയാണ്.































