പറവൂർ: ജാറപ്പടി അമ്മൻചേരിൽ എ.എ. പവിത്രൻ (53) നിര്യാതനായി. സി.പി.എം ചിറ്റാറ്റുകര ലോക്കൽ കമ്മിറ്റി അംഗവും ചിറ്റാറ്റുകര പഞ്ചായത്ത് അംഗവുമാണ്. സി.പി.എം ഏരിയ കമ്മിറ്റി അംഗം, ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ്, സെക്രട്ടറി, കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ്, പി.കെ.എസ് ഏരിയ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് ജീവനക്കാരനാണ്. പിതാവ്: പരേതനായ അപ്പുക്കുട്ടൻ. മാതാവ്: പരേതയായ മാധവി.






























