വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റ് പങ്കിടൽ ചർച്ചകളിൽ ഏര്‍പ്പെടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ മേഘാലയ, അസം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടാനാണ് ടിഎംസി സന്നദ്ധത പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് ഇത്.
ഡല്‍ഹിയിലെ ലോക്സഭാ സീറ്റുകള്‍ക്കായി കോണ്‍ഗ്രസും എഎപിയും ധാരണയിലെത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടിഎംസി നിലപാട് മാറ്റുന്നത്. ഏഴ് സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസിന് ലഭിച്ചേക്കും ബാക്കി നാലില്‍ ഭരണകക്ഷിയായ എഎപി മത്സരിച്ചേക്കും.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയും (എസ്പി) കോണ്‍ഗ്രസും ഉത്തര്‍പ്രദേശില്‍ സീറ്റ് പങ്കിടല്‍ തന്ത്രവും തീരുമാനിച്ചു . കോണ്‍ഗ്രസ് 17 ലോക്സഭാ സീറ്റുകളിലും ബാക്കി 63 സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടിയും ഇന്ത്യാ മുന്നണിയിലെ മറ്റ് സഖ്യകക്ഷികളും മത്സരിക്കും.

































