കൊച്ചി: കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ റിട്ട. അധ്യാപിക രാജമ്മ വര്‍ഗ്ഗീസ് (90) നിര്യാതയായി. തൃപ്പൂണിത്തുറ നടക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: മൂവാറ്റുപുഴ വെട്ടിക്കാമറ്റം വാഴത്തോട്ടത്തില്‍ പരേതനായ പ്രഫ. വി.എം. വര്‍ഗ്ഗീസ്. മക്കള്‍: പരേതനായ പ്രഫ. ബിജു വര്‍ഗ്ഗീസ്, ബിനി മാത്യു, ബിന്ദു ജോര്‍ജ്ജ്. മരുമക്കള്‍: ഡോ. മേരി ഐസക്, എം. മാത്യു, ഫിന്നി ജോര്‍ജ്ജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാലാരിവട്ടത്തുള്ള മകളുടെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൂവാറ്റുപുഴ കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























