പെരുമ്പാവൂർ: മുൻ എം.എൽ.എ പരേതനായ ഡോ. കെ.എം. ചാക്കോയുടെ മകനും കുറുപ്പംപടി ടെക്സ്റ്റീൽ ഇൻഡസ്ട്രീസ് സ്ഥാപകനുമായ കോച്ചേരി വീട്ടിൽ കെ.സി. പൗലോസ് (78) നിര്യാതനായി. കുറുപ്പംപടി യൂനിയൻ ക്രിസ്ത്യൻ കൺവെൻഷൻ പ്രസിഡന്റാണ്. പെരുമ്പാവൂർ റോട്ടറി ക്ലബ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലൗലി. മക്കൾ: രഞ്ജു പോൾ (മാനേജിങ് പാർട്ണർ, ടെക് സ്റ്റീൽ ഇൻഡസ്ട്രീസ് കുറുപ്പുംപടി), രജനി (യു.എസ്.എ), റിജോയ് പോൾ (പ്രൊപ്രൈറ്റർ, ബിഗ് വീൽസ്, കരിയാട്). മരുമക്കൾ: ഷഹന, രാജീവ് (യു.എസ്.എ), മെറിൻ റിജോയ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുറുപ്പുംപടി സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ സെമിത്തേരിയിൽ.






























