Sunday, July 12, 2026

ജി​നോ കെ. ​ജോ​സ്​ (47)

കൊ​ച്ചി: പ്ര​മു​ഖ ഡ്ര​മ്മി​സ്റ്റും പെ​ർ​ക്കു​ഷ​നി​സ്റ്റു​മാ​യ എ​ള​മ​ക്ക​ര സു​ഭാ​ഷ്​ ന​ഗ​ർ സെ​ക്ക​ൻ​ഡ്​ ക്രോ​സ്​ റോ​ഡ്​ എ​സ്.​എ​ൻ. റെ​സി​ഡ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ 57ൽ ​ നി​ര്യാ​ത​നാ​യി. അ​സു​ഖ​ബാ​ധി​ത​നാ​യി അ​ങ്ക​മാ​ലി അ​ഡ്​​ല​ക്സ്​ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ്​ മ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ പ്ര​മു​ഖ സം​ഗീ​ത ട്രൂ​പ്പു​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വ​ട​ക്കും​പു​റം കി​ഴ​ക്കേ മ​ട്ടു​ങ്ങ​ൽ കൂ​ട്ടു​ങ്ങ​ൽ വ​ട​ക്കേ​ത്ത് കു​ടും​ബ വീട്ടിൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11 മുതലും എ​ള​മ​ക്ക​ര​യി​ലെ വീ​ട്ടി​ൽ 12 മു​ത​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. ​വൈ​കു​ന്നേ​രം നാ​ലി​ന്​ പേ​ണേ​ക്ക​ര ​സെ​ന്‍റ്​ ഫ്രാ​ൻ​സി​സ്​ ​സേ​വ്യ​ർ ച​ർ​ച്ച്​ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: ജൂ​ലി​യ​ൻ, ജു​വാ​ൻ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.