കളമശ്ശേരി: അന്തർ സംസ്ഥാനക്കാരനായ അക്രമി ട്രെയിനിൽനിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ റെയിൽവേ ടിക്കറ്റ് എക്സാമിനർ ഇ.കെ. വിനോദിന്റെ മാതാവ് മഞ്ഞുമ്മൽ മൈത്രി നഗർ ആറാം ലെയിൻ മാന്തുരുത്തിൽ (ലളിത നിവാസ്) എസ്. ലളിത (67) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. വേണുഗോപാലൻ നായർ. മകൾ: സന്ധ്യ, മരുമകൻ: യു. പ്രദീപ്കുമാർ.






























