ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം ചൂളപ്പറമ്പിൽ പരേതനായ പരീതുപ്പിള്ളയുടെ മകൻ സി.പി. നൗഷാദ് (51) നിര്യാതനായി. ആലുവ ജി.ടി.എൻ തൊഴിലാളിയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് നിർവാഹക സമിതി അംഗം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം, സൗഹൃദവേദി രക്ഷാധികാരി, ഐ.എൻ.ടി.യു.സി റീജനൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം മഞ്ഞപ്പിത്തം ബാധിച്ച് കരൾ തകരാറിലാകുകയായിരുന്നു. കരൾ മാറ്റിവെക്കാൻ തയാറെടുക്കുന്നതിനിടയിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷംല. മക്കൾ: സജീദ്, സാഹിദ്.






























