Sunday, July 12, 2026

പ്ര​ഫ. ആ​ര്‍.​ആ​ര്‍.​സി വ​ര്‍മ (79)

മാ​വേ​ലി​ക്ക​ര:കേ​ര​ള​പാ​ണി​നി എ.​ആ​ര്‍. രാ​ജ​രാ​ജ​വ​ര്‍മ സ്മാ​ര​ക ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്റ് മാ​വേ​ലി​ക്ക​ര കോ​ട്ട​യ്ക്ക​കം ശ്രീ​പാ​ദ​ത്തി​ല്‍ പ്ര​ഫ. ആ​ര്‍.​ആ​ര്‍.​സി വ​ര്‍മ (ആ​ര്‍. രാ​മ​ച​ന്ദ്ര​വ​ര്‍മ -79) നി​ര്യാ​ത​നാ​യി. ദേ​വ​സ്വം ബോ​ര്‍ഡ് പ​രു​മ​ല പ​മ്പാ കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗം അ​ധ്യ​ക്ഷ​ന്‍, കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​സ്ഥാ​ന സ​മി​തി അം​ഗം, സി.​പി.​എം മാ​വേ​ലി​ക്ക​ര ടൗ​ണ്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം, കേ​ര​ള സ​ര്‍വി​സ് പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​നി​യ​ന്‍ മാ​വേ​ലി​ക്ക​ര സൊ​സൈ​റ്റി സെ​ക്ര​ട്ട​റി, മാ​വേ​ലി​ക്ക​ര ക​ഥ​ക​ളി ആ​സ്വാ​ദ​ക സം​ഘം സെ​ക്ര​ട്ട​റി, മാ​വേ​ലി​ക്ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​ത്തി​ന്റെ പ്ര​വ​ര്‍ത്ത​ക​നും ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ട​ത്തി​ന്റെ മു​ഖ്യ വ​ഞ്ചി​പ്പാ​ട്ടു​കാ​ര​നു​മാ​യി​രു​ന്നു.ഭാ​ര്യ: ശാ​ന്താ​ദേ​വി (റി​ട്ട. സം​ഗീ​താ​ധ്യാ​പി​ക, ഗ​വ. ഗേ​ള്‍സ് എ​ച്ച്.​എ​സ്, മാ​വേ​ലി​ക്ക​ര). മ​ക്ക​ള്‍: ക​ലാ​മ​ണ്ഡ​ലം ആ​ര്‍. ശ്രീ​കാ​ന്ത്, അ​ഡ്വ. എ​സ്. ഉ​മ (പു.​ക.​സ ഏ​രി​യ ക​മ്മി​റ്റി അം​ഗം), അ​ഡ്വ. ആ​ര്‍. ശ്രീ​നാ​ഥ് (പു.​ക.​സ ജി​ല്ല ക​മ്മി​റ്റി അം​ഗം). മ​രു​മ​ക്ക​ള്‍: ധ​ന്യ, ര​ഞ്ജി​ത് വ​ര്‍മ, സൂ​ര്യ. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.