തലശ്ശേരി:കായ്യത്ത് റോഡ് താരിഫിൽ പ്രഫ. ഡോ. ആർ.ഐ. റിയാസ് അഹമ്മദ് (ആദം -69) നിര്യാതനായി. കോഴിക്കോട് ഫാറൂഖ് കോളജ് റിട്ട. ഉർദു വിഭാഗം മേധാവിയായിരുന്നു. കേരളാ മേ ഉർദു, മലയാളം -ഉർദു ഡിക്ഷ്നറി എന്നീ ഗ്രന്ഥങ്ങളും നിരവധി പ്രബന്ധങ്ങളും ലേഖനങ്ങളുമെഴുതി. കണ്ണൂർ ജില്ല ദഖ്നി മുസ് ലിം ജമാഅത്ത് സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടിവ് മെംബർ, തലശ്ശേരി മുസ് ലിം സേവ സംഘം സെക്രട്ടറി, മുസ് ലിം ലീഗ് തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റും മട്ടാമ്പ്രം ശാഖ ഭാരവാഹിയുമായിരുന്നു. കുറ്റ്യാടി എം.എച്ച് അറബിക് കോളജ്, കൂത്തുപറമ്പ് എം.ഇ.എസ് കോളജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. മക്കൾ: തംജീദ് (മസ്കത്ത്,) ത്വാഹ (പരിയാരം മെഡിക്കൽ കോളജ് വിദ്യാർഥി), തഹ്സീൻ, ത്വയിബ. മരുമക്കൾ: തബ്രീസ്, മുഹമ്മദ് ഫിദ. സഹോദരങ്ങൾ: ബഷീർ അഹമ്മദ്, നസീർ അഹമ്മദ് ഷബീർ അഹമ്മദ് (കോഴിക്കോട്), ആബിദ് അഹമ്മദ് (ഉപ്പള).






























