മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസ്സലാം ജങ്ഷനിൽ താമസിക്കുന്ന മലഞ്ചരക്ക് വ്യാപാരം നടത്തിയിരുന്ന (സഫീർ സ്പൈസസ്) താഴയകത്തു വീട്ടിൽ ടി.എ. അബ്ദുല്ല (84) നിര്യാതനായി. ഭാര്യമാർ: ഐഷാബീവി,പരേതയായ സക്കീന. മക്കൾ: ഷംല, സാദിഖ്, സമീറ, സൈറ, സഫീർ, പരേതയായ സബൂറ. മരുമക്കൾ : മുഹമ്മദ് അലി, അഷറഫ്, റംല, ജലീൽ, ഇസ്ഹാഖ്, ഫർസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.






























