കേരളത്തിൽ രണ്ടാമത്തെ മെട്രോ റെയിൽ എത്തുന്നു. കൊച്ചിക്ക് പിന്നാലെ അടുത്ത മെട്രോ റെയിൽ യാഥാർത്ഥ്യമാകുന്നത് തിരുവനന്തപുരത്താണ്. 11,560 കോടി രൂപായാണ് ചിലവ്. രണ്ട് റൂട്ടുകളിലായി നിർമിക്കുന്ന മെട്രോ റെയിൽ 46.7 കിലോമീറ്റർ ആണ്. പദ്ധതിയുടെ അന്തിമ ഡിപിആർ ജൂണിൽ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) തിരുവനന്തപുരം മോട്രോ റെയിലിന്റെ അന്തിമ ഡിപിആർ തയ്യാറാക്കിയത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി).
ഡിആർപിയിൽ ഡിഎംആർസി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെക്‌നോസിറ്റി മുതൽ പള്ളിപ്പുറം വരെയുള്ള ആദ്യ ഇടനാഴിക്ക് 7503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെയുള്ള രണ്ടാം ഇടനാഴിക്ക് 4057.7 കോടി രൂപയുമാണ് ചെലവ്. കൊച്ചി മെട്രോയുടെ മാതൃകയിലുള്ള പരമ്പരാഗത മെട്രോ തിരുവനന്തപുരത്തും നടപ്പാക്കും. ഫെബ്രുവരിയിൽ തന്നെ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് ഡിപിആർ കൈമാറി.

































