കൊച്ചി:സിറ്റി പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, കവർച്ച, സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ പ്രതി മുളവുകാട് വില്ലേജിൽ താന്തോന്നിത്തുരുത്തിൽ ചുങ്കത്തുവീട്ടിൽ ശ്രീരാജിനെ (26) കാപ്പ ചുമത്തി നാടുകടത്തി.കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് ഒരുവർഷത്തേക്ക് തടഞ്ഞുകൊണ്ടുള്ളതാണ് ഉത്തരവ്.

































