അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് മത്സരിക്കുന്ന അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് അമിത് ഷാ പത്രിക സമർപ്പിച്ചത്. മേയ് 7 നാണ് ഗുജറാത്തിൽ വോട്ടെടുപ്പ്. എൽ.കെ.അദ്വാനി പ്രതിനിധീകരിച്ച മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കാനാകുന്നതിൽ അഭിമാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധിനഗറിലെ വോട്ടറാണെന്നും അമിത് ഷാ പറഞ്ഞു.

































